2013, നവംബർ 4, തിങ്കളാഴ്‌ച

കേരളം പതിഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ



1498 മുതൽ 1583 വരെയുള്ള കാലയളവിൽ പോർച്ചുഗീസുകാർ നമ്മുടെ നാട്ടിൽ അഴിച്ചു വിട്ട പൈശാചികതക്കെതിരെ ആയുധമെടുക്കാനും യുദ്ധ സന്നദ്ധരാകാനും പ്രേരിപ്പിച്ച് കൊണ്ടുള്ള കൃതിയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ- പൊരാളികളുടെ കീർത്തന കാവ്യം- എന്ന ഗ്രന്ഥം.ഒരു പ്രത്യേക കാലഘട്ടത്തിലെ കേരളത്തിന്രെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ഈ ഗ്രന്ഥത്തിൽ സംഗ്രഹിക്കപ്പെടുന്നുണ്ട്. സഞ്ചാര സാഹിത്യത്തിന്രെ രസികതയും ചരിത്രത്തിന്റെ സത്യസന്ധതയും ഇണങ്ങിയ ഈ രചന പക്ഷെ നാം വായിക്കാതിരുന്നു കൂടാ.
 
ആധികാരികമായ ആദ്യത്തെ കേരള ചരിത്രമെന്ന് 1963-ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതിയുടെ അവതാരികയിൽ പ്രൊഫ. ഇളം കുളം കുഞ്ഞൻ പിള്ള വിശേഷിപ്പിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ ചരിത്ര പണ്ഡിതൻ മാരുടെയും ആധികാരിക സ്ഥപനങ്ങളുടെയും അംഗീകാരം നേടാൻ കഴിഞ്ഞ ഈ മഹത് ഗ്രന്ഥം പ്രത്യേകിച്ചും മുസ് ലിംഗളാൽ വായിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമാണെന്നത് കൊണ്ടാണ് ഇവിടെ ഇങ്ങനെ ഇപ്പോൾ പരിചയപ്പെടുത്തുന്നത്.

കേരള സാഹിത്യ അക്കാദമിയിൽ നിന്ന് വിശിഷ്ട ഗ്രന്ഥങ്ങൾക്കുള്ള പാരിതോഷികം കിട്ടുന്ന രൂപത്തിൽ മലയാളത്തിലേക്ക് ഇത് വിവർത്തനം ചെയ്തത് വേലായുധൻ പണിക്കശ്ശേരി എന്ന ചരിത്ര പണ്ഡിതനാണ്. ഇരുപത്തിയഞ്ചിലധികം ചരിത്ര പ്രാധാന്യമുള്ള ബ്രഹത് ഗ്രന്ഥങ്ങളുടെ കർത്താവായ പണിക്കശ്ശേരി വിവർത്തനത്തിൽ ഈ ഗ്രന്ഥത്തോട് നീതി പുലർത്തുന്നുണ്ടെന്ന് പറയാം.

അക്ബർ ചക്രവർത്തിയുടെ ഭരണകാല (ക്രി.വ. 1555-1600) ത്തിന്റെ മദ്ധ്യത്തിലാണ് ശൈഖ് സൈനുദ്ദീൻ (റ) ഈ ഗ്രന്ഥമെഴുതുന്നത്. ഒരു കേരളീയനായ മത പണ്ഡിതൻ അറബിയിലെഴുതിയ ഗ്രന്ഥമെന്ന നിലയിൽ മഹാനുഭാവന്റെ ചരിത്ര ജ്ഞാനവും ഭാഷാ അവഗാഹവും എത്രത്തോളമായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാം.
മലയാളത്തിൽ വിവർത്തനം ലഭ്യമായത് മുതൽ കാലിക്കറ്റ്-എം.ജി സർവകലാശാലകളിൽ മലയാളം പി.ജി. തലത്തിലേക്കുള്ള പാഠപുസ്തകമായി ഈ ഗ്രന്ഥത്തെ തെരെഞ്ഞെടുത്തതും വിഷയത്തിന്റെ ആധികാരികതയും നീതിയും ബോധ്യപ്പെടുത്തുന്നതാണ്.

ഇംഗ്ലീഷ്, പേർഷ്യൻ, പോർച്ചുഗീസ്, ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് എന്നീ വിദേശ ഭാഷകളിലേക്കും ഉർദു, കന്നട, തമിഴ്, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും പൂർണ്ണമായോ സംക്ഷിപ്തമായോ വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പ്രാധ്യാന്യം ഉൾക്കൊള്ളാത്തതും പഠിക്കാത്തതും മുസ് ലിംഗളാണെന്നത് നേരു തന്നെ.

ഒരു ആമുഖവും നാലു ഭാഗങ്ങളും ഉൾക്കൊള്ളുന്ന തുഹ് ഫത്തുൽ മുജാഹിദീനിൽ നാലാം ഭാഗം പതിനാലു അദ്ധ്യായങ്ങളായി തരം തിരിച്ചിരിക്കുന്നു.വിശേഷിച്ചും മുസ് ലും ജീവിതസ്വൈരം നഷ്ടപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത പറങ്കികൾക്കെതി പടയൊരുക്കത്തിന് തന്നെ പ്രേരിപ്പിച്ച കാരണങ്ങളും നിഷേധങ്ങൾക്കെതിരെ ജിഹാദിൽ ഏർപ്പെടുന്നത് കൊണ്ട് കിട്ടുന്ന ആത്മീയ നേട്ടങ്ങളുമാണ് ആദ്യഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെ ക്കുറിച്ചും മൂന്നിൽ മലയാളത്തിലെ ഹൈന്ദവാചാരങ്ങളെയും ഹിന്ദു ഭരണാധിമന്മാരെടെ മുസ് ലിംഗൾക്ക് നേരെയുള്ള പെരുമാറ്റത്തേയും വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പകുതിയോളം വരുന്ന മൂന്നു ഭാഗങ്ങൾക്ക് ശേഷം നാലാം ഭാഗത്തിൽ 1498 മുതൽ 1583 വരെ പറങ്കികളുടെ 85 കൊല്ലത്തെ വളരെ ചരിത്ര പ്രധാനമായ പ്രവർത്തനങ്ങളുടെ വിവരണവുമാണ്.

ചരിത്ര ജ്ഞാനം വിപുലമാക്കിയും ഗവേഷണത്തെ ഉദ്ദീപിപ്പിച്ചും മലയാളത്തെയും കേരള ചരിത്രത്തേയും പഠനവിധേയമാക്കാൻ അർഹതപ്പെട്ടവർ മാറി നിൽ ക്കാതെ പാരമ്പര്യ സംരക്ഷണ വഴിയിൽ മുന്നിട്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകം വീണ്ടും ദ്യോതിപ്പിക്കുന്നത്.

2013, നവംബർ 3, ഞായറാഴ്‌ച



പ്രവാസം

അചിരാകാശത്തിന്റെ അകുടകോണിൽ
കല്ലിച്ച സ്വപ്നങ്ങളും മെല്ലിച്ച്‌ ജീവിതവും
ചാലിച്ച്‌ അകുസുമിതാഗ്രഹങ്ങളാൽ
വാർന്നു വാർന്നു പാർക്കുന്നവൻ.!

അതികൃതാദ്ധ്വാനത്തിന്റെ ചക്രരാത്രങ്ങളിൽ
കൂട്ടിക്കിഴിച്ച യൗവ്വനവും കണ്ട കിനാക്കളും
തോന്നിച്ച
അക്രീതാനിഭവങ്ങളാൽ
പേർത്തും പേർത്തും ഉരുകുന്നവൻ.!

അപവർത്തമാനത്തിന്റെ പെരുത്ത ചിത്രങ്ങളിൽ
അകം പൊള്ളിച്ച തേങ്ങലും
ക്ലാവു പിടിച്ച ഓർമ്മകളും
നിറച്ച്‌
കടുത്ത അതിമാനങ്ങളാൽ
വീ ർത്തു വീ ർത്തു പൊട്ടുന്നവൻ.!

അലകേട്ടോടിപ്പോന്നയെന്റെ
അടർന്ന ഇന്നലെകളിൽ
കൊരുത്ത പ്രതീക്ഷയും
കവർന്ന നൽനാളുകളും
സഹിച്ച്
അഗതവാനിന്റെ മഴക്കാറുകൾക്കായ്
അർപ്പിച്ചുറച്ചു തേടുന്നവൻ.!

സർഗനോവ്; പേറലും പെറലും

ഈ സൃഷ്ടി കുറെയേറെ നോവുകളുടെ പര്യന്ത സുഖമാണ്‌. മുഷിഞ്ഞ കാത്തിരിപ്പിന്റേയോ ഉപേക്ഷിച്ചു പോകാമെന്ന തലത്തിലെത്തിയ കടുത്ത വൈഷമ്യത്തിന്റെയോ ഒക്കെ അറുതി ഇപ്പോൾ ശുഭകരമായിമായിരിക്കുന്നു. ഒരിക്കൽ മാത്രം ഒരു നേരത്ത്‌ സംഭവിച്ച ആകസ്മികതക്ക്‌ ഇത്ര ആസ്വാദ്യത കിട്ടില്ല. സഹനത്തിന്റെ അങ്ങേയറ്റത്തെ നിലവാരപ്പൊലിമക്കനുസരിച്ച്‌ മനസ്സുഖത്തിന്റെ മാറ്റും വർദ്ധിക്കും. ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ പിന്നിലെ സന്തോഷം വേദനയിൽ നിന്നു തന്നെയല്ലേ? വേദനിക്കുമ്പോൾ ആഹ്ളാദിക്കുന്നതും വേദന വന്നില്ലെങ്കിൽ മനസ്സു വേവുന്നതും കരയുമ്പോൾ സമാധാനമാകുന്നതും ലോകത്ത്‌ കുഞ്ഞിന്റെ ജനന സമയത്ത്‌ മാത്രമാണ്‌. ഇത്തരം വേദനകളെ താലോലിക്കുമ്പോഴേ ന?യിലും ചിരിയിലുമൂന്നിയ ഫലസിദ്ധി സാർഥകമാകുന്നുള്ളൂ. മനുഷ്യജീവിത സങ്കല്പത്തിന്റെ ആത്യന്തിക തലം തന്നെ ഈ സുഖാസ്വാദനമാണ്‌. ആത്മീയ ആലോചനയിലും അവസാനിക്കാത്ത ഒരു സ്വർഗീയതയെത്തേടിയുള്ള യാത്ര കാണാം. നോവുകളുടേയും ബന്ധനങ്ങളുടേയും രീതിശാസ്ത്രമാണ്‌ ഭൗതിക ലോകത്തിലനുവദിച്ച ഈ വിശ്രമസമയമെന്ന്‌ വരെ പാഠങ്ങളുണ്ട്‌. ഒരു പ്രയാസത്തിനോടൊപ്പം എളുപ്പമുണ്ടാകുമെന്നും ഖുർആൻ പകർന്നു തരുന്നുണ്ട്‌. പ്രതിപ്രവർത്തനമോ അനന്തരഫലമോ ആയ നിലയിൽ പകരത്തിനു പകരം സംഭവിക്കുന്ന യാന്ത്രികതയാണീ മാറ്റങ്ങളെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ വയ്യ. മറിച്ച്‌ ചിലനോവുകൾക്ക്‌ ഗോചരമായതോ അനുഭവവേദ്യമായതോ ആയ സുഖങ്ങൾ കണ്ടില്ലെന്ന്‌ വരുന്നത്‌ അങ്ങനെയാണ്‌. അല്ലെങ്കിൽ ചിലർ ബാഹ്യത്തിൽ സുഖിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതാനിടയാക്കുന്നതും ഈ സംതുലിതത്തിന്റെ അർത്ഥതലം ഉൾക്കൊള്ളാൻ കഴിയാത്തുമ്പോഴാണ്‌.
ഇത്തരം ഉള്ളുരുക്കങ്ങളുടെ മൂശയിൽ ഉരിത്തിരിഞ്ഞെടുക്കപ്പെടുന്നതാണ്‌ ഒരു സർഗ സൃഷ്ടി എന്നു പറയുന്നത്‌. ഇവ ഒരിക്കലും ഉണ്ടാവുന്നില്ല അല്ലെങ്കിൽ വാർത്തക്കപ്പെടുന്നുമില്ല എന്നു അഭിപ്രായമുയരാൻ കാരണവും ഈ ഉയിരാണ്‌. മനസ്സുകത്തലിനെത്ര വെളിച്ചം കൂടുന്നുവോ അത്രയും തെളിച്ചം പുറത്തുവരുന്ന സൃഷ്ടിക്കും കൈവരും. ചില ഊശാൻ മാരൊക്കെ പത്തു മാസത്തിനുപകരം ഇരുപതോ മുപ്പതോ മാസം വയറ്റിൽ കിടന്നു പുറത്തിറങ്ങിയിരുന്നെങ്കിൽ കാലത്തെ വശം കെട്ടതാക്കാൻ ആളു കുറഞ്ഞേനേ എന്ന്‌ ആശിച്ചാലൊക്കെ നന്നു, ഇവനെ പേറി നടക്കുന്ന പേറ്റുകാരത്തിയുടെ നാളുകൾ ചുവക്കുന്നത്‌ വായിക്കാനാവണം. കടുത്ത ഫലമാണ്‌ ലഭിക്കുന്നതെങ്കിലും നോവിന്റെ കാലഗണന അപ്രസകതമാകും, അമ്മയെത്ര അപലയാണെന്നിരുന്നാലും അങ്ങനെത്തന്നെ. സഹിയുടെ സഹ്യനെ സ്വപനം കാണാത്തവനെങ്ങനെ ഇത്തരമൊരു നല്ല ഫലം നെയ്തെടുക്കാനാവും.
ഒരു കലാ സൃഷ്ടി പിറക്കുമ്പോൾ ഒന്നല്ല ഒരായിരമല്ല അവ ഉപയുക്തമാക്കുന്നത്രയും ജനനം നടക്കുന്നുണ്ട്‌. ഞാനെന്റെ കവിത എഴുതുന്നു, നിങ്ങൾ നിങ്ങളുടെ കവിത വായിക്കുന്നു എന്നു പറയുന്നത്‌ അത്‌ കൊണ്ടാണ്‌. ഉൾക്കാമ്പും ഇതിവൃത്തവും വരച്ചിടാനേ എനിക്കൊക്കൂ. വായനക്കാർക്കാണ്‌ അതിൽ സൃഷ്ടി നടത്താനുള്ള കഴിവുള്ളതെന്ന്‌ പ്രഗത്ഭമതിൾ അടിയറവു പറയുന്നതും ചെറുതാവലല്ല. വാനനയുടെ സൃഷ്ടിപരത വരച്ചിട്ട്‌ തരുകയാണ്‌.
സ്നേഹം കമ്പിയും ഉപമയുമായി വരച്ചിടുന്നതിനെ സ്നേഹത്തിന്റെ അർത്ഥതലങ്ങളിലേക്കെത്തിക്കുന്നത്‌ വായനക്കാരാണ്‌. കാലത്തെ മുന്നോട്ടും പിന്നോട്ടും പലയാവർത്തി നയിക്കാനും ഒപ്പം നിലക്കാനും ഒരേ സമയം സാധ്യമാകുന്ന മാധ്യമം വായന തന്നെ. ഓരോ വായനയിലും എഴുത്തിന്റെ പങ്ക്‌ അനിർവ്വചനീയമല്ലോ. ചലിക്കുന്ന ചിത്രത്തേക്കാൾ തലമുറകളോട്‌ വാചാലമാകുന്നത്‌ നിശ്ചല ദൃശ്യങ്ങളാണെന്നതിൽ പക്ഷാന്തരമില്ല. ചലിക്കുന്നവക്ക്‌ കൂടെപ്പോരാൻ കഴിയില്ല, മറിച്ച്‌ അനുവാചകർ ഒപ്പം സഞ്ചരിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്‌. അച്ചടിക്ക്‌ അങ്ങനെയല്ല നാം ഒപ്പം പോയാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നതാണ്‌. ഞൊടിയിടയിൽ വേണമെങ്കിൽ അങ്ങനെയും അർദ്ധവിരാമത്തിനവസരമെത്തിയാൽ അതിനും സമ്മതമാണ്‌ നിശ്ചലത്തിന്‌. വായനയുടെ ഉള്ളുണർത്തൽ അനുവാചകനെ പരിഗണിച്ചാണെന്ന്‌ ഇതിൽ നിന്ന്‌ നമുക്ക്‌ സംഗ്രഹിക്കാം.
ചില പര്യവസാനിക്കാത്ത നോവുകളും സർഗ രംഗത്ത്‌ സംഭവ്യമാണ്‌. പേറാൻ മാത്രം പാകതയും പെറാൻ ത്രാണിയുമില്ലാത്തതിനാലാണ്‌ ഇത്‌ എന്ന്‌ നിഗമനത്തിലെത്താൻ വരട്ടെ, വരാത്ത സൃഷ്ടിയുടെ മൂർച്ചയാണെന്ന കണ്ടെത്തലാണ്‌ അഭികാമ്യം. ഒരു കൂട്ടർ നീറാനും അപരർ ആസ്വദിക്കാനും മാത്രമുള്ളതാണെന്നത്‌ മിഥ്യയാണ്‌. അകം പൊള്ളലുകളും ജീവിതത്തിനായുള്ള ജനനവും സംഭവിച്ചവർക്ക്‌ ഈ വിഷയത്തിൽ സാധനവേണ്ടതുണ്ട്‌. കൂലിയെഴുത്തെന്നൊക്കെ കളിപ്പേരിട്ടാലും പേനയുന്തിയെന്നിരട്ട വിളിച്ചാലും മഷി വറ്റാത്തിടത്തോളം നോവുകൾ പെരുകും, സൃഷ്ടികൾ ജനിക്കും.
വിയർ ക്കുന്നവനും മണ്ണിന്റെ മണമുള്ളനും മാത്രം വഴങ്ങുന്ന തൊഴിൽ എന്നൊരു ഖ്യാതി സർഗ പ്രവർത്തനത്തിനു അനുഭവങ്ങൾ വേണമെന്ന നിദാനത്തിൽ ഉടക്കിയാണ്‌ ലഭിച്ചത്​‍്‌. അനുഭവങ്ങളെപ്പകർത്തുമ്പൊഴാണല്ലാ മനസ്സിന്റെ വിങ്ങലുകളോ സുഖങ്ങളോ കടലാസിനു ഇമ്പം നൽകുന്നുള്ളൂ.
വേഷപ്പകർച്ചകളേയും പരീക്ഷണങ്ങളേയും ഈ രംഗത്തും കാണാതിരുന്നു കൂടാ. ലക്ഷ്യം ധർമ്മമാകുമ്പോഴേ കലക്ക്‌ മൂല്യം വരുന്നുള്ളൂ. കലാ മുഖത്തെ വികൃതമാക്കി സത്യത്തെ മറക്കുന്നവർക്ക്‌ മാർഗമേതായാലും പശിയടങ്ങാനുള്ളതൊത്താൽ മതിയെന്ന ലാഘവം കാണാം. വിവിധ ശാഖകളിൽ വെളിച്ചം കാണാൻ കാത്തിരിക്കുന്ന പിന്നണി പ്പെരുമ നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പേനെയേടുക്കുക,. ഒരു സർഗനോവ്‌ പേറാൻ.

ചൂണ്ടു വിരൽ

ശൂരത കാണിക്കാൻ
ഭീരുവാണേലും
ഒരു കൈ സഹായം
വിരലുകൊണ്ടുമുണ്ട്.

അമർത്തിയോ ഞെക്കിയോ
ഇന്ദ്രിയബോധനം
കർമ്മവേഗം തീകർ ക്കുന്നതും
വിരലവൻ തന്നെ.

ഒരു കുലത്തിലെ
കൂടേപ്പിറപ്പാകിലും
വിരലടയാളവൈചിത്യ്രം
കേവലമൊരടയാളമല്ല.

വിരൽ ചൂണ്ടിയുള്ള
സംവേദങ്ങളെ
മാന്യമായിക്കാണാത്തതും
ചിലതിലെക്ക് വിരൽ ചൂണ്ടുന്നു.